കൊല്ലം: യുവതിയേയും ഭർത്താവിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ചവർ പൊലീസ് പിടിയിൽ. ആദിച്ചനല്ലൂർ വെളിച്ചിക്കാല വിളപ്പുറം ലക്ഷം വീട് കോളനി 38ൽ ശ്രീദാസ്(35), ഇതേ സ്ഥലത്തെ ലക്ഷം വീട് കോളനി 24ൽ ജോസ്(45) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പ്രതികളുടെ സുഹൃത്തിന്റെ മകനെ ഇവരുടെ അയൽവാസിയായ യുവതിയും ഭർത്താവും ചേർന്നാണ് സംരക്ഷിക്കുന്നത്. ഇത് കുട്ടിയെ സുഹൃത്തിൽ നിന്നും അകറ്റുന്നതിന് വേണ്ടി മനപ്പൂർവം ചെയ്യുന്നതാണെന്ന് ആരോപിച്ചാണ് ദമ്പതികളെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇവരുടെ വീട്ട് മുറ്റത്തേക്ക് അതിക്രമിച്ച് കയറിയ പ്രതികളുമായി വാക്ക് തർക്കമുണ്ടായിരുന്നു. തുടർന്നാണ് പ്രതികൾ അക്രമം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |