ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ആലുവിള അങ്കണൻവാടിക്ക് സന്തോഷോത്സവം സമ്മാനിച്ച് അമ്മ ചാരിറ്റബിൾ ട്രസ്റ്റ്. അങ്കണവാടിയുടെ പരിമിതികൾക്ക് പരിഹാരവും കുട്ടികൾക്ക് കൗതുകം പകർന്ന സമ്മാനങ്ങളുമാണ് ട്രസ്റ്റ് നൽകിയത്.
അങ്കണവാടി ടീച്ചർക്ക് രേഖകൾ സൂക്ഷിച്ചു വയ്ക്കാനും എഴുതാനും ഉപയോഗിക്കാവുന്ന മേശയും കസേരകളും കുട്ടികൾക്ക് എല്ലാവർക്കും ഡിജിറ്റൽ സ്ലേറ്റ്, ടിഫിൻ ബോക്സ്, അങ്കണവാടിയിൽ ക്ളോക്ക്, ചോക്ളേറ്റ് തുടങ്ങി അങ്കണവാടിയുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്കാണ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് പരിഹാരമുണ്ടാക്കിയത്. അങ്കണവാടിയിൽ നടന്ന ചടങ്ങിൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് എം.ഡിയുമായ വി.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കബീർ പാരിപ്പള്ളി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി, വട്ടക്കുഴിക്കൽ മുരളീധരൻ, പ്രദീപ് ചാത്തന്നൂർ, ശ്രീജ, സുനിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |