ചേർത്തല: 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയതിന് കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തുറവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കളത്തിപറമ്പിൽ ഷിനു(ജോസഫ്–45)വിനെ ഒമ്പതുവർഷം തടവിനും 75000 പിഴയടക്കാനും ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു. 2022ലാണ് കേസിനാസ്പദമായ സംഭവം. അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിക്കു നേരേ അതിക്രമം നടത്തിയതായാണ് കേസ്. ചേർത്തല എ.എസ്.പിയായിരുന്ന ജുവനക്കുടി മഹേഷ്,ഡിവൈ.എസ്.പി ടി.ബി.വിജയൻ,കുത്തിയതോട് സബ് ഇൻസ്പക്ടർ ജി.അജിത്കുമാർ,ഗ്രേഡ് എസ്.ഐ മാരായ സി.ടി.ബിനു,വി.ബി.അജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.പ്രോസിക്യൂഷനുവേണ്ടി അഡ്വ.ബീനാകാർത്തികേയൻ,അഡ്വ.വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
വിധിക്ക് പിന്നാലെ പ്രതിയുടെ ആത്മഹത്യാശ്രമം
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലെ കോടതിയിലെ ശൗചാലയത്തിൽ കയറിയ പ്രതി ആത്മഹത്യക്കു ശ്രമിച്ചു.കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി കഴിച്ചതായാണ് വിവരം.ചുമയ്ക്കുന്നതുകേട്ട് പുറത്തുകാവലുണ്ടായിരുന്ന പൊലീസുകാരൻ അടിയന്തരമായി ഇയാളെ പുറത്തെത്തിച്ചു ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി. പൊലീസ് നിരീക്ഷണത്തിലാണ് ചികിത്സ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |