SignIn
Kerala Kaumudi Online
Monday, 07 October 2024 9.47 PM IST

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൾട്ടി ലെവൽ പാർക്കിംഗ് കെട്ടിടം അവസാന ഘട്ടത്തിൽ

Increase Font Size Decrease Font Size Print Page

239 ബൈക്കുകൾക്കും 150 കാറുകൾക്കും പാർക്ക് ചെയ്യാം

കൊല്ലം: പാർക്കിംഗ് വിഷയത്തിന് പരിഹാരമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗിന്റെ (എം.എൽ.സി.പി) നി‌ർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പാർശ്വഭിത്തി നിർമ്മാണവും അകത്തെ പ്ലാസ്റ്ററിംഗുമാണ് നിലവിൽ പുരോഗമിക്കുന്നത്.

പാർശ്വഭിത്തി നിർമ്മാണം രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. പുറത്തെ പ്ലാസ്റ്ററിംഗ് ഉടൻ ആരംഭിക്കും. 85 ശതമാനം നിർമ്മാണ ജോലികൾ പൂർത്തിയായെന്നും അടുത്തമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. പ്രധാന റോഡിൽ ചിന്നക്കട മേൽപ്പാലത്തിന് സമീപത്താണ് എം.എൽ.സി.പി നിർമ്മാണം പുരോഗമിക്കുന്നത്. മൊത്തം അഞ്ച് നിലകൾ. ഒരേ സമയം 239 ബൈക്കുകൾക്കും 150 കാറുകൾക്കും സുഗമമായി പാർക്ക് ചെയ്യാൻ കഴിയും. സർവീസ് കെട്ടിടത്തിന്റെ ഫാൾസ് സീലിംഗ് അവസാനഘട്ടത്തിലാണ്. കോടതി, ആർ.പി.എഫ് ഓഫീസ്, എസ്.എസ്.ഇ ഇലക്ട്രിക്കൽ, എസ്.എസ്.ഇ സിഗ്നൽ, എസ്.എസ്.ഇ ടെലികമ്മ്യുണിക്കേഷൻ വിഭാഗങ്ങളാകും ഇവിടെ പ്രവർത്തിക്കുക. അഞ്ച് ഘട്ടങ്ങളായി പണി പൂർത്തിയാക്കുന്ന തെക്ക് ഭാഗത്തെ ടെർമിനലിന്റെ ആദ്യഘട്ടത്തിലെ രണ്ടു ഫ്ലോർ പൂർത്തിയായി. മൂന്നാമത്തെ ഫ്ലോറിന്റെ ജോലികൾ പുരോഗമിക്കുന്നു. 55,000 ചതുരശ്രയടിയിൽ അഞ്ച് നിലകളാണുള്ളത്.

എയർ കോൺകോഴ്സും പുരോഗതിയിൽ

അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർ കോൺകോഴ്സിന്റെ പൈലിംഗും പൈൽ ക്യാപും പൂർത്തിയായി. നിലവിൽ തൂണുകൾ സ്ഥാപിക്കുകയാണ്. വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളാണ് എയർ കോൺകോഴ്‌സിൽ ഒരുക്കുന്നത്. 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും എല്ലാ പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിക്കുന്നതാണ് എയർ കോൺകോഴ്‌സ്. നാല് വീതം എസ്‌കലേറ്ററുകളും ലിഫ്ടുകളും സ്ഥാപിക്കും. യാത്രക്കാർക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേക വഴികൾ, ഫുഡ്കോർട്ട്, എ.ടി.എം, മാളുകൾ എന്നിവയും ഉണ്ടാകും. പാഴ്സൽ ബിൽഡിംഗിന്റെ പൈലിംഗ് പൂർത്തിയായി. പൈൽ ക്യാപ്പിംഗ് അവസാനഘട്ടത്തിലാണ്. ഗാംഗ് റൂം, സീനിയർ സെക്ഷൻ എൻജിനീയർ ഓഫീസ് കെട്ടിടം എന്നിവ നേരത്തെ പൂർത്തികരിച്ചു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനീയറിംഗും (റൈറ്റ്സ്) ബംഗുളൂരു ആസ്ഥാനമായ സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് നിർമ്മാണം നടത്തുന്നത്.

.....................................

 ആകെ ചെലവ്: 361.18 കോടി

കരാർ നൽകിയത്: 2022 ൽ

 നിർമ്മാണം പൂർത്തിയാക്കേണ്ടത്: 2026 ജനുവരി 21ന്

2025 നവംബറിൽ പൂർത്തിയായേക്കും

2041 വരെ ലക്ഷ്യമിട്ടുള്ള വികസന പദ്ധതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.