കൊല്ലം: നേരത്തെ കണ്ടെത്തി ഫലപ്രദമായ തെറാപ്പികൾ നടത്തിയാൽ സെറിബ്രൽപാൾസിയുള്ള കുട്ടികളെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കാമെന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. രൂരു ശാന്ത പറഞ്ഞു. സെറിബ്രൽപാൾസി ഒരു ചലന വൈകല്യമാണ്. ഗർഭകാലത്തോ പ്രസവസമയത്തോ അതിന് ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന അസുഖങ്ങളോ അവസ്ഥകളോ അണ് ഇതിന് കാരണം.
സെറിബ്രൽ പാൾസി പലതരം
പാസ്റ്റിക്, അറ്റാസിക്, അറ്ററ്റോയിഡ്, ഹൈപ്പോടോണിക്, മിക്സഡ്
പ്രധാന ലക്ഷണങ്ങൾ
വളർച്ചാഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകൾ പിന്നിടുന്നതിലെ കാലതാമസം, ബലക്കുറവ്, പേശികളുടെ അമിത കാഠിന്യം, ഭക്ഷണം ഇറക്കാനുള്ള പ്രയാസം, സംസാര വൈകല്യം, അപസ്മാരം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, ബുദ്ധിമാന്ദ്യം
രോഗനിർണയം
പരിശോധനയിലൂടെ വളർച്ച വിലയിരുത്തിയാണ് രോഗം നിർണയിക്കുന്നത്. കാരണം കണ്ടെത്താനായി രക്തപരിശോധനകളും ഇമേജുകളും (എം.ആർ.ഐ, സി.ടി) ഉപയോഗിക്കുന്നു.
ചികിത്സ
മരുന്നുകൾ
ഡയാസിപാം, ബാക്ലോഫെൻ, ബോട്ടുലിനം ടോക്സിൻ എന്നീ മരുന്നുകൾ പേശികൾ അയവാക്കാൻ സഹായിക്കുന്നു.
ഫിസിയോതെറാപ്പി
1. ഇരിക്കാനും നിൽക്കാനും നടക്കാനുമുള്ള വ്യായാമങ്ങൾ വഴി വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടാൻ സഹായിക്കുന്നു.
2. കാലിപ്പേഴ്സ് (കമ്പിച്ചെരുപ്പുകൾ), സ്പ്ലിന്റുകൾ, മറ്റ് സഹായ ഉപകരണങ്ങൾ(ക്രച്ചസ്, വാക്കർ) എന്നിവ ഉപയോഗിക്കുന്നു.
ഒക്കുപ്പേഷണൽ തെറാപ്പി
1.ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള പരിശീലനം നൽകുന്നു
2. കൊഗിനിറ്റീവ് ട്രെയിനിംഗ്- ശ്രദ്ധ, ഓർമ്മശക്തി എന്നിവ കൂട്ടാനും കാര്യങ്ങൾ ചിട്ടയോടെ ചെയ്യാനുമുള്ള പരിശീലനം
3. സെൻസറി ഇന്റഗ്രേഷൻ തെറാപ്പി
4. സംസാരവൈകല്യമുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് കൊഗിനിറ്റീവ് ബിഹേവിയറൽ തെറാപ്പിയും നൽകുന്നു
ശങ്കേഴ്സിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി
മെഡിക്കൽ ക്യാമ്പ് 27 മുതൽ
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മെഗാ മെഡിക്കൽ ക്യാമ്പ് 27 മുതൽ 31 വരെ നടക്കും. ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളിലെയും ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിലെയും വിഗദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.
ചികിത്സാ പദ്ധതികൾ പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 ഓളം കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
കൺസൾട്ടേഷൻ ഫീസ് സൗജന്യം
വിവിധ ലാബ് പരിശോധനകൾക്ക് 25% ഇളവ്
ശസ്ത്രക്രിയകൾക്ക് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000, 9946105555
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |