പോരുവഴി: അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ
ഭാഗമായി കുന്നത്തൂർ ജോ.ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ ബസ് ജീവനക്കാർക്കും ഡ്രൈവർമാർക്കും പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു. 28ന്, രാവിലെ 8 മുതൽ പോരുവഴി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സ്‌കൂൾ ബസുകളുടെ പ്രത്യേക പരിശോധനയും തുടർന്ന് 11 മുതൽ ബോധവത്കരണ ക്ലാസും നടക്കും. പരിശോധനയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച വാഹനങ്ങൾക്ക് പ്രത്യേക സ്റ്റിക്കർ പതിക്കും. കുന്നത്തൂർ സബ് ആർ.ടി.ഒ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ ബസ് ഡ്രൈവർമാരും ജീവനക്കാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും കുന്നത്തൂർ ജോയിന്റ് ആർ.ടി. ഒ എസ്.സൂരജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |