കൊല്ലം: റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും വിവിധ ഡിപ്പോകളിലും ഓഫീസുകളിലും ഓണാഘോഷ വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു. മാവേലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ രാവിലെ പ്രസ് ക്ലബിന് സമീപമുള്ള റെയിൽവേ സ്റ്റോറിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര വിവിധ ഡിപ്പോകളിലൂടെ റെയിൽവേ ഓഡിറ്റോറിയത്തിൽ സമാപിച്ചു. സെക്രട്ടറി ആർ.രാജേഷ്, ബിജു ജോർജ്, എ.ബിനോയ്, എം.ടി.സജി, ജോൺ ബിജു, പ്രസിമോൾ എന്നിവർ നേതൃത്വം നൽകി. 28-ാം ഓണത്തോട് അനുബന്ധിച്ചാണ് കൊല്ലത്ത് റെയിൽവേ ഇന്സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടക്കുന്നത്. 25, 26, 27 തിയതികളിൽ ജീവനക്കാരുടെ ക്രിക്കറ്റ് ടൂർണമെന്റ്, വടംവലി, കലാ-കായിക മത്സരങ്ങൾ, കലാസന്ധ്യ തുടങ്ങിയവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |