കൊല്ലം: ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായി ആഘോഷമാകാം അതിര് കടകരുത് എന്ന് സന്ദേശം നൽകി ട്രാക്കും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പായസവണ്ടിയുമായി നഗരത്തിലിറങ്ങി. ഗതാഗത നിയമലംഘനം നടത്തിയവർക്ക് മാവേലി പായസവും ഒപ്പം ശരിയായ നിയമപാലനത്തിന്റെ ലഘുലേഖയും നൽകി. കളക്ടർ എൻ.ദേവിദാസ് പായസ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ആർ.ടി.ഒ കെ.അജിത്ത് കുമാർ അദ്ധ്യക്ഷയായി. ട്രാക്ക് സെക്രട്ടറി റിട്ട. എസ്.ഐ എച്ച്.ഷാനവാസ്, ജോ. ആർ.ടി.ഒ ആർ.ശരത്ത്ചന്ദ്രൻ, ട്രഷറർ ഗോപൻ ലോജിക് എന്നിവർ സംസാരിച്ചു. കളക്ട്രേറ്റ് , ഹൈസ്കൂൾ ജംഗ്ഷൻ, ചിന്നക്കട, ആശ്രാമം, കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. മാവേലി വേഷധാരിയായ ട്രാക്ക് അംഗം നൗഷാദ് രക്തദാനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |