കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാതെ ഓണക്കാലവും പഞ്ഞമാസമാക്കിയെന്നും അടിയന്തര ധനസഹായം അനുവദിക്കണമെന്നും മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ സെന്റർ (ടി.യു.സി.സി) ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.യു.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുരീപ്പുഴ ആവശ്യപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സമാശ്വാസമായി അനുവദിച്ച 1000 രൂപയും 6 കിലോ അരിയും സി.പി.എം നേതൃത്വം നൽകുന്ന മത്സ്യത്തൊഴിലാളി സംഘങ്ങളിൽ അംഗങ്ങളായവർക്ക് മാത്രം വിതരണം നടത്തിയതിന് ശേഷം നിറുത്തിവച്ചിരിക്കുന്ന നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു നീണ്ടകര അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |