കൊല്ലം: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മാതൃകാ ഡിസ്പെൻസറിയായി കൊറ്റങ്കര പഞ്ചായത്തിലെ ചന്ദനത്തോപ്പ് ഹോമിയോ ഡിസ്പെൻസറിയെ തിരഞ്ഞെടുത്തു. കരിക്കോട് ആധുനിക മത്സ്യമാർക്കറ്റ് അങ്കണത്തിൽ ഇന്ന് വൈകിട്ട് 3ന് നടക്കുന്ന പരിപാടി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഹോമിയോപ്പതി വകുപ്പിൽ നിന്ന് ലഭിച്ച 1.65 ലക്ഷം രൂപയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷൻ ഫണ്ടിൽ ടോയ്‌ലെറ്റ്, ചുറ്റുമതിൽ നവീകരണം, തറയോട് പാകൽ എന്നിവ നടത്തി. മാസത്തിൽ ഒരു തവണ കിടപ്പ് രോഗികളെ മെഡിക്കൽ ഓഫീസർ സന്ദർശിച്ച് മരുന്നുകൾ നൽകിവരുന്നു. ഒ.പി പ്രവർത്തനം ഓൺലൈനായി. ഈ വർഷം ഇതുവരെ 7000ൽ അധികം പേർ സേവനം പ്രയോജനപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |