കൊല്ലം: കശുഅണ്ടി വ്യവസായത്തെയും തൊഴിലാളികളെയും അവഗണിച്ച സർക്കാർ ഇപ്പോൾ നടത്തുന്ന കാഷ്യുകോൺക്ളേവ് കാപട്യമെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്. അയ്യപ്പ ആഗോള സംഗമം സംഘടിപ്പിച്ച് സ്വർണക്കൊള്ളയും തട്ടിപ്പും നടത്തിയപോലെ കാഷ്യു കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും തൊഴിലാളികൾക്ക് തൊഴിൽ നൽകേണ്ട പണം ധൂർത്തടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അഴിമിതി നടത്തി കോടികൾ കണ്ടെത്തുകയാണ് ഭരണത്തിന്റെ അവസാനകാലത്തെ ലക്ഷ്യം. സർക്കാരിന്റെ വഞ്ചനാപരമായ സമീപനത്തിനെതിരെ കാഷ്യു കോൺക്ളേവ് സംഘടിപ്പിക്കുന്ന 14ന് ചിന്നക്കടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ നേതാക്കളായ സജി.ഡി.ആനന്ദ്, കെ.എസ്.വേണുഗോപാൽ, ഇടവനശേരി സുരേന്ദ്രൻ, ടി.കെ.സുൽഫി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |