കൊല്ലം: അർച്ചനയുടെ മക്കൾ ഐശ്വര്യ (14), ആദിത്യൻ (12), അനുശ്രീ (9) എന്നിവരുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദ്ദേശപ്രകാരം കളക്ടർ എൻ.ദേവിദാസ് വിഷയത്തിൽ ഇടപെട്ടിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചു. പുത്തൂർ സി.ഐ ബാബുക്കുറുപ്പിനൊപ്പം ബന്ധുക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി. ഇന്ന് രാവിലെ ശിശുക്ഷേമ സമിതി അധികൃതരെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടികളെ ഏറ്റെടുക്കും. നിലവിൽ 9, 6, 4 ക്ളാസുകളിൽ പഠിക്കുകയാണ് മൂന്നുപേരും. അർച്ചനയുടെ അമ്മ മിനിക്കൊപ്പം കുട്ടികളെ അയക്കുന്നതിന് അച്ഛൻ അശോകൻ ആദ്യമേ എതിർപ്പ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ശിശുക്ഷേമ സമിതി ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |