കൊല്ലം: കിണറ്റിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി.എസ്.കുമാറിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും 25 വർഷം തുടർ സേവനം ബാക്കിയുള്ള സോണി.എസ്.കുമാറിന്റെ ആശ്രിതർക്ക് യോഗ്യതയ്ക്ക് അനുസരിച്ച് കാലതാമസം കൂടാതെ ആശ്രിത നിയമനവും നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |