എഴുകോൺ: മെഡിസെപ്പ് ഇടതുപക്ഷ സർക്കാർ ശാസ്ത്രീയമായി പരിഷ്കരിച്ച് നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ.രാജേന്ദ്രൻ പറഞ്ഞു. സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ ജനകീയ സദസിന്റെ ജില്ലാതല ഉദ്ഘാടനം എഴുകോണിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോസ് ഇന്നസെന്റ് അദ്ധ്യക്ഷനായി. സി.പി ഐ മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട്, ഭാരവാഹികളായ എ.ജി.രാധാകൃഷ്ണൻ, ബി.വിജയമ്മ, കെ.മോഹനൻ, ജി.മോഹനൻ, ആർ.സോമൻ, ജി.രാജേന്ദ്രൻ, ആർ.ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.രാധാകൃഷ്ണപിള്ള സ്വാഗതവും യൂണിറ്റ് സെക്രട്ടറി എൻ.പുഷ്പാംഗദൻ നന്ദിയും പറഞ്ഞു. 23, 24 തീയതികളിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജനകീയ സദസുകൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |