കൊല്ലം: പട്ടത്താനം അമ്മൻനട സ്വദേശി ജീന മൈക്കിളിന്റെ (53) ഇരുവൃക്കകളുടെ പ്രവർത്തനം നിലച്ചതിനാൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. നീണ്ടകാലത്തെ പ്രമേഹവും ഇതിനിടെയുണ്ടായ അപകടവുമായിരുന്നു ഇരുവൃക്കകളുടെയും പ്രവർത്തനങ്ങളെ തളർത്തിയത്. 27 കാരനായ മകൻ വൃക്ക ദാനം ചെയ്യാൻ സന്നദ്ധനാണെങ്കിലും മാറ്റിവയ്‌ക്കൽ പ്രക്രിയയ്‌ക്ക് ആവശ്യമായ വൻ തുകയെ കുറിച്ച് ജീനയ്‌ക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നന്നേ ചെറുപ്പത്തിലെ വിധവയായ ജീനയ്‌ക്ക് സ്വന്തമായി വീടില്ല. കടുത്ത ശ്വാസ തടസം അനുഭവപ്പെടുന്നതിനാൽ ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം ഡയാലിസിസ് വേണ്ടിവരുന്നു. ജീവൻ നിലനിറുത്താൻ വൃക്ക മാറ്റിവയ്‌ക്കൽ ഉടൻ നടത്തണമെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. ജീന നേരത്തെ നഴ്‌സറി സ്‌കൂളിൽ ടീച്ചറായിരുന്നെങ്കിലും അനാരോഗ്യം അലട്ടിയതിനാൽ അതിലും തുടരാനായില്ല. ഉദാരമതികളുടെ സഹായത്തിനായി കാനറാ ബാങ്കിന്റെ കടപ്പാക്കട ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 2815101014554. ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി 0002815. ഫോൺ: 9074780986.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |