കൊല്ലം: എസ്.ബി.ഐ കണ്ണനല്ലൂർ ശാഖയിലെ ഉദ്യോഗസ്ഥ, തന്റെ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ നേരിട്ട ആക്രമണത്തിനെതിരെ എ.ഐ.ബി.ഒ.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കൊല്ലം ബസ് ബെയിൽ സംഘടിപ്പിച്ച ധർണ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഒ.സി സംസ്ഥാന പ്രസിഡന്റും എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ടി. ബിജു അദ്ധ്യക്ഷനായി. എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.രാജേഷ്, എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം മോഡ്യൂൾ ഡി.ജി.എസ് എസ്. രതീഷ്, എ.ഐ.ബി.ഒ.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അനൂപ് പുത്രൻ, എ.ഐ.ബി.ഒ.സി കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണു ശരത് എന്നിവർ സംസാരിച്ചു. നൂറിൽ പരം ബാങ്ക് ഉദ്യോഗസ്ഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |