പുനലൂർ: ബ്രഹ്മകുമാരീസ് പുനലൂർ സെന്ററിനായി വെട്ടിപ്പുഴ സൗത്തിൽ നിർമ്മിച്ച സാധന ഭവനം സമർപ്പണോത്സവം ഞായറാഴ്ച രാവിലെ പത്തിന് നടക്കും. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത അദ്ധ്യക്ഷത വഹിക്കും. സോണൽ കോ ഓർഡിനേറ്റർ ബീനാ ബഹൻജി മുഖ്യാഥിതിയാകും. സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. ഐ.എം.എ മുൻ പ്രസിഡന്റ് ആർ.വി.അശോകൻ, യു.ഡി.എഫ് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, വാർഡ് കൗൺസിലർ പ്രിയ പിള്ള, റിട്ട. പ്രൊഫ.കെ.കൃഷ്ണൻ കുട്ടി , കവയിത്രി വൃന്ദ എന്നിവർ സംസാരിക്കും.തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാവിലേയും വൈകിട്ടും പരീശീലനം ഉണ്ടായിരിക്കുമെന്ന് ജില്ല സർവീസ് കോ ഓർഡിനേറ്റർ ബ്രഹ്മകുമാരി രഞ്ജിനി, കോ ഓർഡിനേറ്റർമാരായ പ്രഭാകരൻ, വിജയമ്മ, എസ്. ശശിധരൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |