കൊല്ലം: പെരിനാട് പഞ്ചായത്ത് 18-ാം വാർഡുകാരുടെ ദീർഘകാലത്തെ ആവശ്യമായ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. എൻ. കെ പ്രേമ ചന്ദ്രൻ എം.പി യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. വാർഡംഗം പ്രസന്ന പയസ് അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു ഡി.പണിക്കർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം മഹേശ്വരൻപിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ജോൺ കുമാർ, തോപ്പിൽ അനിൽ, സേവ്യർ, ഷർജു. നൗഫൽ, ആർ. സുരേഷ്, ശിവശങ്കര പിള്ള, കാവടി ബാബു, ശിവദാസൻ. കുഞ്ഞയ്യപ്പൻ, ജാക്ക്സൺ തുങ്ങിയർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |