പത്തനാപുരം: മഴയും വെയിലുമേറ്റ് കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന ദേവദാസന് (65) അഭയമായി ഗാന്ധിഭവൻ. ചിതറ ഗ്രാമപഞ്ചായത്തിലെ വളവുപച്ച എസ്.എൻ.ഡി.പി യോഗം ശാഖാ മന്ദിരത്തിന് സമീപമുള്ള കടത്തിണ്ണയിലും പരിസരപ്രദേശങ്ങളിലുമായി ആരോരുമില്ലാതെപ്രാകൃതരൂപത്തിൽ അലഞ്ഞുനടക്കുകയായിരുന്നു മണി എന്ന് വിളിപ്പേരുള്ള ദേവദാസൻ. വലതു പാദത്തിൽ ചെറിയ മുറിവ് ഉണ്ടാവുകയും വേദന മൂലം നടക്കാൻ കഴിയാത്ത അവസ്ഥയിലുമായ ഇദ്ദേഹത്തിന് ഭാര്യയും രണ്ട് ആൺമക്കളും ഉണ്ടെങ്കിലും അവർ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചുപോയി.
ദയനീയാവസ്ഥ കണ്ട് സാമൂഹ്യപ്രവർത്തകർ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ വിവരമറിയിച്ചു. തുടർന്ന് മണിയുടെ താടിയും മുടിയുമൊക്കെ വെട്ടി പുതുവസ്ത്രം ധരിപ്പിച്ച് ഗാന്ധിഭവൻ ജനറൽ മാനേജർ വി.സി. സുരേഷ്, മെഡിക്കൽ ടീം എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്തു. ആരും നോക്കാനില്ലാത്ത സാഹചര്യത്തിൽ വീടുവിട്ടിറങ്ങിയ ദേവദാസൻ എന്ന മണിക്ക് ഇനി ഗാന്ധിഭവൻ തണലേകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |