
കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 'ഗാന്ധി ഫെസ്റ്റ് 2025-26 നന്മ കേരളം പദ്ധതിയുടെ ഭാഗമായി പ്രസംഗ - ഉപന്യാസ മത്സരങ്ങളും കലാ പ്രതിഭാ സംഗമവും സംഘടിപ്പിക്കുന്നു. ഉപന്യാസ മത്സര വിഷയം: കൗമാരം കാലഘട്ടത്തിന്റെ വെല്ലുവിളി. (ഹൈസ്കൂൾ), ഗാന്ധിയൻ ദർശനം ഇന്ന് (പ്ളസ് വൺ), ലഹരി വിമുക്ത കേരളം പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും (പ്ളസ് ടു), മാദ്ധ്യമ സ്വാതന്ത്ര്യം നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും (കോളേജ്). വിദ്യാലയ മേധാവികൾ സാക്ഷ്യപ്പെടുത്തിയ ഉപന്യാസം 2 പേജിൽ കവിയരുത്. രചനകൾ ഡിസംമ്പർ 6ന് മുമ്പ് കെ.പി.ജോർജ് മുണ്ടയ്ക്കൽ, പ്രസിഡന്റ്, ഡെമോക്രാറ്റിക്ക് ഫോറം, നേഹനിധി, പെരുമ്പുഴ പി.ഒ, കേരളപുരം, 691504 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 8078255765.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |