കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ രജിസ്ട്രേഷൻ 20 മുതൽ 25 വരെ രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ ഡി.ടി.പി.സി ഓഫീസിൽ നടക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ, വള്ളങ്ങളുടെ അനുമതിപത്രം, 200 രൂപയുടെ മുദ്രപ്പത്രം, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവയുമായി എത്തണം. വെപ്പ് എ ഗ്രേഡ്, ഇരുട്ടിക്കുത്തി എ ഗ്രേഡ്, വനിതകൾ തുഴയുന്ന തെക്കോതൊടി (തറ വെള്ളം) എന്നീ ഇനത്തിൽ മൂന്നു വള്ളങ്ങൾക്കും ആകെ 9 വള്ളങ്ങളാണ് ഉൾപ്പെടുത്തുന്നത്.
രജിസ്ട്രേഷൻ കമ്മിറ്റിയുടെ യോഗം ചെയർമാൻ ടി.സി.വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവീനർ മുഹമ്മദ് അൻസാരി, ജോ. കൺവീനർ എൻ.ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |