കൊല്ലം: പുറപ്പെടാ ശാന്തിയായി ഒരുകൊല്ലം സന്നിധാനത്തെ പൂജകൾ പൂർത്തിയാക്കി ഞായറായ്ച രാത്രിയോടെ മലയിറങ്ങിയ നീണ്ടകര തോട്ടത്തിൽ മഠത്തിൽ അരുൺ കുമാർ നമ്പൂതിരിക്ക് ശക്തികുളങ്ങര ധർമ്മശാസ്താ കരദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കര ദേവസ്വം പ്രസിഡന്റ് അജിത്ത് കുരീപ്പുഴ ഷാൾ അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി അനൂപ് അനന്തൻ നമ്പൂതിരി പൂർണ കുംഭം നൽകി. കീഴ്ശാന്തി കൃഷ്ൺ തിരുമേനി മാലയിട്ടു. കരദേവസ്വം സെക്രട്ടറി ആർ.രാധാകൃഷ്ണൻ, ട്രഷറർ പി.പ്രദീപൻ പിള്ള, അംഗങ്ങളായ വിശ്വനാഥൻ പിള്ള , ദിലീപ് കുമാർ, ശ്രീലാൽ, സി.ലാലു, ശ്രീധരൻ പിള്ള, പ്രകാശ് കുമാർ, രാജശേഖരൻ പിള്ള, സുമോദ്, ചന്ദ്രബാബു, നിജിൽ, എസ്.അപ്പുക്കുട്ട കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |