
കൊല്ലം: പുല്ലിച്ചിറ അമലോത്ഭവ മാതാവിന്റെ തീർത്ഥാടന ദേവാലയത്തിൽ തിരുന്നാൾ മഹാമഹം ഡിസംബർ 11 മുതൽ 22 വരെ നടക്കും. മരിയൻ തീർത്ഥാടനം വിളംബരം, ദിവ്യബലി എന്നിവയോടെ 30ന് തുടങ്ങും. ഡിസംബർ 1 മുതൽ 31 വരെ രാവിലെ 7നും ഉച്ചയ്ക്ക് 11.30നും വൈകിട്ട് 5നും ദിവ്യബലി. ഡിസംബർ 11ന് രാവിലെ 8ന് കൊടിയേറ്റ്. 29ന് വൈകിട്ട് 3ന് തിരുസ്വരൂപ പ്രതിഷ്ഠ. 21ന് രാവിലെ തിരുന്നാൾ ആഘോഷ ദിവ്യബലിക്ക് രൂപത മെത്രാൻ പോൾ ആന്റണി മുല്ലശേരി കാർമ്മികത്വം വഹിക്കും. 22ന് സമാപന ദിനത്തിൽ മാതാവിന്റെ അത്ഭുത തിരുസ്വരൂപ പുനഃപ്രതിഷ്ഠ. പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ.അമൽരാജ്, ഡാർബൻ സൈമൺ, ജോർജ് ജേക്കബ്, ഷേണു ജേക്കബ്, ജോജോ ആൽഫ്രഡ്, മനോജ് ബേബിജോൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |