കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അക്കാഡമി വർഷം സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് എം.ജോർജ് എക്സലൻസി അവാർഡ് നൽകി.
പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി ആദ്ധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് കൺസൾട്ടന്റ് വിനു മാമൻ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് റീജിണൽ മാനേജർ ജേക്കബ് ജോർജ് മുത്തൂറ്റ്, ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയി, അലുമ്‌നി പ്രതിനിധി ക്ലൗഡിയസ് പീറ്റർ എന്നിവർ ആശംസകൾ പറഞ്ഞു. അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കിഷോർ സ്വാഗതം ആശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |