കൊല്ലം: ദേശീയപാത തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെയും ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കൊട്ടിയം പൗരവേദി ആവശ്യപ്പെട്ടു. യാതൊരു ശാസ്ത്രീയ പഠനവും നടത്താതെ മൺമതിൽ കെട്ടി ഉയർത്തിയതിന്റെ പരിണിതഫലമാണ് ഇത്തരത്തിലുള്ള തകർച്ചകൾക്ക് കാരണം. ദേശീയ പാത അതോറിട്ടി ഉദ്യോഗസ്ഥർ കരാർ കമ്പനിയുടെ ഏറാൻ മൂളികളായി പ്രവർത്തിക്കുന്നു. ജനങ്ങൾ ഏറെക്കാലമായി വളരെ ഭീതിയോടെയാണ് സർവീസ് റോഡുകളിലൂടെ യാത്ര ചെയ്യുന്നത്. മഴ പെയ്യുന്ന സമയങ്ങളിൽ ഇവിടങ്ങളിൽ വെള്ളം കുത്തിയൊഴുകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. പറക്കുളം ഭാഗത്ത് ഒട്ടേറെ സ്ഥലത്ത് പൊട്ടലുകൾ ഉണ്ടായ സമയത്ത് പൗരവേദി മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ പൗരവേദി സമരരംഗത്ത് ഇറങ്ങുമെന്ന് പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ, സെക്രട്ടറി നൗഷാദ് പാട്ടത്തിൽ, ട്രഷറർ ജോൺ മോത്ത എന്നിവർ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |