കൊല്ലം: ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ് ഡവലപ്മെന്റ് സെന്റർ (ഐ.ഇ.ഡി.സി) പ്രീ സബ്മിറ്റ് ഇവന്റ് സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും കാസർകോട് എൽ.ബി.എസ് എൻജിനീയറിംഗ് കോളേജും ചേർന്നാണ് 10ന് ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇവന്റ് സംഘടിപ്പിക്കുന്നത്. എൽ.ബി.എസ് ഡയറക്ടർ ഡോ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ ഫാ.ബെഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ എന്നിവർ സംസാരിക്കും. വിദ്യാർത്ഥികൾക്ക് വ്യക്തിപരമായോ ടീമുകളായോ പങ്കെടുക്കാം. ഐഡിയ പിച്ചിംഗ് മത്സരത്തിൽ വിജയികളാകുന്നവർക്ക് സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 8129015354 എന്ന നമ്പരിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ കോളേജ് മാനേജർ ഫാ.ബെഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, പ്രൊഫ.നെവിൻ നെൽസൺ, എസ്.റോയി, ബിബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |