കൊല്ലം: ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മതേതര ആത്മാവിന് മുറിവേറ്റ ദിനമാണ ഡിസംബർ ആറെന്നും മുസ്ലിം ലീഗും കോൺഗ്രസും ഈ ദിവസം വിസ്മരിച്ചത് അവരുടെ പുതിയ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനമാണെന്നും സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പറഞ്ഞു. ബാബറി മസ്ജിദ് എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയം മാത്രമല്ല; മതേതര ഇന്ത്യയെന്ന അഭിമാനസ്തംഭം കർസേവകരായ കലാപകാരികൾ തകർത്ത് തരിപ്പണമാക്കിയ ദിവസമാണത്. കോൺഗ്രസ് അത് മറന്നതിൽ അത്ഭുതമില്ല. കാരണം മസ്ജിദ് തകർത്തത് ആർ.എസ്.എസ് ആണെങ്കിലും അതിന് സഹായിച്ചത് കോൺഗ്രസാണ്. എന്നാൽ ലീഗ് ഇക്കാര്യം വിസ്മരിച്ചത് അത്ഭുതകരമാണ്. യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായൊക്കെ പരസ്യമായി സഹകരിക്കുന്നതിലുള്ള മനോവേദനയാണോ ലീഗിനെ മുന്നണിക്കുള്ളിൽ നിശബ്ദരാക്കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |