കരുനാഗപ്പള്ളി: ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത സമത്വവും നീതിയും സ്വാതന്ത്ര്യാന്തര ഭാരതത്തിൽ ഇപ്പോഴും നടപ്പാക്കാൻ കഴിഞ്ഞിട്ടല്ലെന്നും ജനാധിപത്യ പ്രക്രിയയിൽ പങ്കാളി ആകുന്നവർ വോട്ടിന്റെ മൂല്യം മനസിലാക്കി വോട്ട് രേഖപ്പെടുത്തിയാൽ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്ക് കഴിയുമെന്നും ഡോ.ബി.ആർ. അംബേദ്കർ ട്രസ്റ്റ് പ്രസിഡന്റ് ബോബൻ ജി.നാഥ് പറഞ്ഞു. കരുനാഗപ്പള്ളിയിൽ നടന്ന ഡോ.ബി.ആർ. അംബേദ്കർ സ്മൃതി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകാരികമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തരുതെന്നും നാടിന്റെ പുരോഗതിക്ക് സമ്മതിദാനവകാശം രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചുളൂർ ഷാനി അദ്ധ്യക്ഷത വഹിച്ചു. അജി ലൗലാൻഡ്, പ്രേം ഭാസിൻ, അനില, എസ്. ഡോളി, സോമ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |