പത്തനാപുരം: സർവീസ് പെൻഷകാരുടെ ഡി.ആർ നൽകാതെയും പരിഷ്കരണം അട്ടിമറിച്ചും മെഡിസിപ്പിലൂടെ കൊളളയടിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പത്തനാപുരം നിയോജകമണ്ഡലം വാർഷിക സമ്മേളനം ആരോപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണഡലം പ്രസിഡന്റ് എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ജില്ല പ്രസിഡന്റ് വാര്യത്ത് മോഹൻകുമാറും സംഘടന ചർച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.സി. വരദരാജൻ പിളള, ജില്ല സെക്രട്ടറി എൻ.സോമൻ പിളള, നേതാക്കളായ ജി.രാധാമോഹൻ, പെരുമ്പുഴ ഗോപിനാഥ പിളള, മധു മണ്ണിൽ, ജി.ഡാനിയേൽ, സി.എം..മജീദ്, ഡി.ജോൺ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.ബഷീർ (പ്രസിഡന്റ്), മധു മണ്ണിൽ (സെക്രട്ടറി), സി.കെ. മാത്യു (ട്രഷറർ), സി.ഡി.മറിയാമ്മ (വനിത ഫോറം പ്രസിഡന്റ്), ജെ.വിജയമ്മ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |