കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം
കൊല്ലം: സ്ത്രീശാക്തീകരണവും സുരക്ഷയും ലക്ഷ്യമിട്ട് വനിത-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'കനൽ' പദ്ധതിക്ക് ക്യാമ്പസുകളിൽ മികച്ച പ്രതികരണം. ഒരു വർഷത്തിനിടെ ജില്ലയിലെ വിവിധ കോളേജുകളിൽ 500 സെഷനുകളിലായി 200 ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. എൻ.എസ്.എസ്, എൻ.സി.സി, വിവിധ ഡിപ്പാർട്ടുമെന്റുകൾ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
ജെൻഡർ റിലേഷൻ, ജെൻഡർ ആൻഡ് ലാ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയുള്ള സ്കിറ്റ്, റോൾപ്ലേ, ഫിലിം മേക്കിംഗ്, ഡിബേറ്റ് തുടങ്ങിയ മത്സരങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ആദ്യഘട്ടത്തിൽ പോസ്റ്റർ പ്രദർശനം നടത്തിയതിനൊപ്പം പൊതു ഇടങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങളിലും ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
ലക്ഷ്യങ്ങളേറെ
ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന പൊതുസമൂഹത്തെ വാർത്തെടുക്കൽ
സ്ത്രീ സുരക്ഷയ്ക്കായി നിലവിലെ സംവിധാനങ്ങൾ സംബന്ധിച്ച് ബോധവത്കരണം
ഗാർഹിക അതിക്രമങ്ങൾ, സ്ത്രീപീഡനം എന്നിവയെ നേരിടാൻ സജ്ജമാക്കുക
സ്ത്രീകൾക്ക് നിയമസഹായം, കൗൺസലിംഗ് എന്നിവ നൽകുക
പ്രധാന പ്രവർത്തനങ്ങൾ
പദ്ധതി ആരംഭിച്ചത് 2021 ജൂലായിൽ
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം
സ്ത്രീധന സമ്പ്രദായം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവയിൽ മത്സരങ്ങൾ
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കൽ
പദ്ധതിയുടെ ഭാഗമായി 'പറയാം, പരിഹരിക്കാം' എന്ന പേരിൽ കൈപ്പുസ്തകം പുറത്തിറക്കി
സ്ത്രീ സുരക്ഷ, ലിംഗ സമത്വം, സ്ത്രീധന വിരുദ്ധ പ്രചാരണം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം നൽകുകയാണ് ലക്ഷ്യം. വളരെ നല്ല നിലവാരത്തിൽ ജില്ലയിൽ ക്യാമ്പസുകളിലും മറ്റും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്
വനിത-ശിശു വികസന വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |