കൊട്ടിയം: മൈലക്കാട് ആർ.ഇ വാൾ തകർന്ന പശ്ചാത്തലത്തിൽ പറക്കുളം മുതൽ മൈലക്കാട് വരെ തൂണുകളിലുള്ള പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കണമെന്ന് കൊട്ടിയം പൗരവേദി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ അഭിപ്രായമുയർന്നു. ഏതാനും ദിവസങ്ങൾക്കകം ചേരുന്ന വിവിധ സംഘടനകളുടെ യോഗം പ്രക്ഷോഭം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
മൈലക്കാട് പാത ഇടിഞ്ഞ സംഭവത്തിൽ യോഗ പ്രതിഷേധിച്ചു. ശാസ്ത്രീയമായി യാതൊരു പഠനവും നടത്താതെ കൊട്ടിയത്ത് കെട്ടിയുയർത്തിയിരിക്കുന്ന മൺഭിത്തി എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ എസ്. കബീർ ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ, റൈസിംഗ് കൊട്ടിയം സെക്രട്ടറി രാജേഷ്, പരവൂർക്കാർ കൂട്ടായ്മ ജനറൽ കൺവീനർ സന്തോഷ് പാറയിൽകാവ്, കൊട്ടിയം പ്രവാസി കൂട്ടായ്മ ട്രഷറർ മധുസൂദനൻ, ശാസ്ത്ര പ്രചാരകൻ നജീം കെ.സുൽത്താൻ, ജീവകാരുണ്യ പ്രവർത്തകൻ മുജീബ് പള്ളിമുറ്റം, പൗരവേദി സെക്രട്ടറി നൗഷാദ് പാട്ടത്തിൽ, ട്രഷറർ ജോൺ മോത്ത, ഗോഡ്സൺ, സാജൻ കവറാട്ടിൽ, സിനി ആനന്ദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |