കൊല്ലം: കോർപ്പറേഷൻ വടക്കേവിള പള്ളിമുക്ക് ഡിവിഷൻ യു..ഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടി കലങ്ങുമുക്കിൽ യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് സ്ഥാനാർത്ഥിയെ ഹാരമണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിൽ സർക്കാരിന്റെയും കോർപ്പറേഷന്റെയും ഭരണവിരുദ്ധ വികാരം പ്രകടമാകുമെന്നും കൊല്ലം കോർപ്പറേഷൻ ഇത്തവണ യു..ഡിഎഫ് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് ശിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു കൺവീനർ എൻ. നൗഷാദ്, സജി ഡി.ആനന്ദ്, അഷറഫ് വടക്കേവിള, സ്ഥാനാർത്ഥി ഷൈമ, താജുദ്ദീൻ, ജലീൽ, സുനീർ, അഷറഫ്, ശിവരാജൻ, മാഹിൻ, എൻ. നവാസ്, സിയാദ് ഷാനൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |