തെക്കേവിള: കാൽ നൂറ്റാണ്ടായി എൽ.ഡി.എഫ് ഭരണം കയ്യടക്കി വച്ചിരിക്കുന്ന കൊല്ലം കോർപ്പറേഷൻ ഇത്തവണ യു.ഡി.എഫ് ഭരിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി ജർമിയാസ് പറഞ്ഞു. തെക്കേവിള ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. യു. അലീനയുടെ സ്വീകരണ പര്യടന പരിപാടി ഇരവിപുരം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തെക്കേവിള ഡിവിഷൻ ചെയർമാൻ അഡ്വ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വിചാർവിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ, അഭിനന്ദ് വാറുവിൽ, യു.ഡി.എഫ് മണ്ഡലം കൺവീനർ ജഹാംഗീർ പള്ളിമുക്ക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |