
പുനലൂർ: പുനലൂരിൽ വീടുകൾക്ക് നേരെ ഗുണ്ടും പടക്കവുമെറിഞ്ഞ് എൽ.ഡി.എഫ് പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിലെ യു.ഡി.എഫ് പ്രവർത്തകനായ ഷെഫീക്കിന്റെ വീട്ടിലാണ് ആദ്യ ആക്രമണം ഉണ്ടായത്. 13ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത ഷീജയുടെ വീട്ടിൽ വീൽച്ചെയറിലിരുന്ന 86 വയസുള്ള നബീസ ബീവിയുടെ മുറിയുടെ ഭിത്തിയോട് ചേർന്ന് ഗുണ്ട് പൊട്ടിയതിനാൽ രോഗിയായ നബീസയും ഷീജയും കുട്ടികളും ഭയചകിതരായി. ഭിത്തി വിണ്ടുകീറിയിട്ടുണ്ട്. മുസ്‌ളിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും യു.ഡി.എഫ് പ്രവർത്തകരും വീടുകൾ സന്ദർശിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഡ്വ. സുൽഫിക്കർ സലാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |