
പത്തനാപുരം: എയർ ഫോഴ്സ് അസോസിയേഷൻ പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ - വാർഷിക സമ്മേളനം നടത്തി. അസോസിയേഷൻ കേരള ബ്രാഞ്ച് പ്രസിഡന്റ് റിട്ട. വിംഗ് കമാൻഡർ പി.എൻ.എസ്. നായർ വാർഷിക സമ്മേളനവും റിട്ട. കേണൽ എൻ.സജീവ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എസ്.മോഹനൻപിള്ള അദ്ധ്യക്ഷനായി. അസോസിയേഷൻ കേരള ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഡോ.അനിൽപിള്ള, ചന്ദ്രമോഹനൻ, പി.ജി.രാജേന്ദ്ര പണിക്കർ, തോമസ് മത്തായി, കിച്ചുലു ദിവാകരൻ, അഡ്വ. പി.ബി.ജെ.നായർ, സി.രാജശേഖരൻ, ബേബിഫിലിപ്പ്, വി.രാജമ്മ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |