
കൊല്ലം: മെഡിക്ലെയിം നിഷേധിക്കപ്പെട്ട ഉപഭോക്താവിന് ഇൻഷ്വറൻസ് കമ്പനി ചികിത്സാ ചെലവ് ഇനത്തിൽ 129728 ലക്ഷവും നഷ്ടപരിഹാരമായി 25000 രൂപയും കോടതി ചെലവ് ഇനത്തിൽ 5000 രൂപയും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് എസ്.കെ.ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവർ ഉത്തരവിട്ടു. കൊല്ലം പള്ളിമൺ വിളയിൽ വീട്ടിൽ ഷിബുവാണ് പരാതിക്കാരൻ. മൂന്നുലഷം രൂപയുടെ കവറേജാണ് ഷിബു എടുത്തിരുന്നത്. 2019 ആഗസ്റ്റ് 4നെടുത്ത പോളിസിയുടെ കാലാവധി 2020 ആഗസ്റ്റ്റ്റ് 3നാണ് അവസാനിച്ചത്. കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിൽ കിടത്തിചികിത്സ നടത്തിയിരുന്നു. 158306 രൂപ ചെലവായി. മുമ്പുണ്ടായിരുന്ന അസുഖം മറച്ചുവച്ചെന്ന പേരിൽ ഇൻഷ്വറൻസ് നിഷേധിക്കുവാരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. അഭിരാജ് സുന്ദർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |