
കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.എം 20ന് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് നടക്കുന്ന മാർച്ചിൽ തൊഴിലുറപ്പ് തൊഴിലാളികളും ബഹുജനങ്ങളും പങ്കുചേരും. തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിലും മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലുമായിരിക്കും പ്രതിഷേധം. കോർപ്പറേഷൻ/മുനിസിപ്പാലിറ്റി തലങ്ങളിൽ പ്രമുഖ നേതാക്കൾ സമരത്തിന് നേതൃത്വം നൽകും. ജനകീയ പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |