
കൊല്ലം: ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ ജില്ലയിൽ ഇന്ന് മുതൽ 24 വരെ ക്രിസ്മസ്കാല മിന്നൽപരിശോധന നടത്തുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. മുദ്ര പതിക്കാത്ത അളവ്തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, അളവിലും തൂക്കത്തിലും കുറച്ചുള്ള വില്പന, പായ്ക്കറ്റുകളിൽ രേഖപ്പെടുത്തലുകൾ ഇല്ലാതെയുള്ള വില്പന, എം.ആർ.പിയേക്കാൾ അധിക വില ഈടാക്കൽ, വില തിരുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും. ഉപഭോക്താക്കൾക്ക് പരാതികൾ കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാം. ഡെപ്യൂട്ടി കൺട്രോളർ (ജനറൽ) 8281698021, ഫ്ളയിംഗ് സ്ക്വാഡ് 8281698028, അസിസ്റ്റന്റ് കൺട്രോളർ, കൊല്ലം 8281698022, ഇൻസ്പെക്ടർ സർക്കിൾ 2- 8281698023, ഇൻസ്പെക്ടർ കുന്നത്തൂർ 8281698024, കരുനാഗപ്പള്ളി 8281698025, കൊട്ടാരക്കര 8281698026, പുനലൂർ 8281698027, പത്തനാപുരം 9400064082, കൺട്രോൾ റൂം 0474 2745631.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |