കൊല്ലം: ശിവഗിരി തീർത്ഥാടനം ആചാരവാദമല്ലെന്നും ആശയവാദമാണെന്നും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടനം വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ ഗുരുവിന്റെ ദർശനവും സന്ദേശവും ഉൾക്കൊള്ളാൻ പ്രാപ്തരാക്കുക എന്നത് ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നുവെന്നും അതാണ് പരമ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാമി കൃഷ്ണാനന്ദ ഭദ്രദീപം തെളിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. അജ്ഞതയുടെ തീർത്ഥാടനമല്ല, അറിവിന്റെ തീർത്ഥാടനമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ സംസ്ഥാന പ്രസിഡന്റ് എം.എസ്. മണിലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി പത്മന സുന്ദരേശൻ എന്നിവരും മുഖ്യപ്രഭാഷകരായി. സഭ ജില്ലാ പ്രസിഡന്റ് വി.എൻ. ഗുരുദാസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനത്തിന് 48 ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൈറ്റ് ഹുഡ് സർ പദവി അവാർഡ് ലഭിച്ച ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. ബി.കെ. ജയകുമാറിനെയും ഭ്രമയുഗം സിനിമ ഫെയിം ആകാശ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. ആർ.ഹരിലാൽ സ്വാഗതം പറഞ്ഞു. സഭ മുഖ്യരക്ഷാധികാരി ഡോ.സി.എൻ. സോമരാജൻ, സംസ്ഥാന ട്രഷറർ അഡ്വ. എം.പി. സുഗതൻ ചുറ്റുമല, സംസ്ഥാന വൈസ് പ്രസിഡന്റ് മൃദുല കുമാരി, സംഘടന സെക്രട്ടറി സുഷമ പ്രസന്നൻ, രക്ഷാധികാരികളായ ടി.കെ. സുധാകരൻ, ഡോ. രാജേന്ദ്രൻ, ആർച്ചൽ സോമൻ, എൻ. ജഗന്നാഥൻ, ഗോപിനാഥൻ സ്വാമി, വർക്കിംഗ് പ്രസിഡന്റ് പി.എസ്.രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ധനപാലപ്പണിക്കർ, ജലജ വിജയൻ, അജയ് ശിവരാജ്, ബാബു ഭാസ്കർ ചവറ, ബിജു വരുൺ, സഹദേവൻ ചെന്നാപ്പാറ, സത്യബാലൻ മഞ്ചുള്ളൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. സുരേഷ് കുമാർ, ബി. സുന്ദരേശൻ കോമളം, ദിലീപ് പരുത്തിയറ, എസ്. ചന്ദ്രബാബു, ജൈനെന്ദ്രകുമാർ, ജഗൽ മോഹൻ, വി. വിജയ, വിലാസിനി ദിലീപ്, ശരവണൻ, പ്രദീപൻ, ഡോ.സുരേഷ് ബാബു, സുരേഷ് കുമാർ പെരുമ്പുഴ, സുധ ടീച്ചർ, മോളി ചന്ദ്രൻ, സുദർശന ശശി, ജെ. ഗീത എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഡി.എൻ. കനകൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |