കൊല്ലം: ഗാന്ധിയൻ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്ന മഹാത്മാ ഗാന്ധി ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റി വിബി ജി റാം ജി എന്നാക്കി മാറ്റിയ കേന്ദ്ര സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക്ക് ഫോറം, ഗാന്ധി ഫോറം, മൊറാർജി ഫോറം, പബ്ളിക്ക് ഇന്ററസ്റ്റ് പ്രൊട്ടക്ഷൻ ഫോറം, ജനതാ സ്റ്റഡി സെന്റർ, കോൺ ഫ്രാക്ക് (കോൺ ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ) എന്നീ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധം നടത്തി. ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഡി.എം.എ. സലിം അദ്ധ്യക്ഷനായി. തകിടി കൃഷ്ണ നായർ, എ.കെ. രവീന്ദ്രൻ നായർ, നിധീഷ് ജോർജ്, കെ.അനിൽ കുമാർ, ശശിധരൻ, സി.സലാഹുദീൻ കുന്നുവിള, എ. രാജീവ്, കെ.ജോൺ ഫിലിപ്പ്, എ.സൗദ, സൂസമ്മ മാത്യു, അമ്മിണിയമ്മ, പ്രൊഫ. സരസ്വതിയമ്മ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |