കിഴക്കേക്കല്ലട: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ കിഴക്കേ ക്കല്ലട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേക്കല്ലട പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കല്ലട പബ്ലിക് മാർക്കറ്റിന് പടിഞ്ഞാറ് നിന്നാരംഭിച്ച മാർച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു നടന്ന ധർണചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എസ്.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം കിഴക്കേക്കല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ജയദേവി മോഹൻ, യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ബി. ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ വിപിൻ വിക്രമൻ, അനുജ വി.ഗോപാൽ, അനിൽ എസ്.ആനന്ദ്, സിബിൾ ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |