കൊല്ലം: ക്രിസ്മസ് ഗാനത്തിന് സൂംബയുടെ താളത്തിൽ ചുവടുകളൊരുക്കി വ്യത്യസ്ത ആഘോഷവുമായി കരുതൽ സൂംബ ടീം.
കരുതൽ സൂംബ, യോഗ ആൻഡ് കരാട്ടെ സെന്ററിൽ നടന്ന ആഘോഷം ഇന്റർനാഷണൽ ലൈസൻസ്ഡ് സൂംബ ഇൻസ്‌ട്രക്ടർ സിൻ ജോസ്ഫിൻ ജോർജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ക്യൂബയിലും പ്യുർട്ടോറിക്കൊയിലും ഉത്ഭവിച്ച സൽസ, ഡോമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുത്ഭവിച്ച മിറിംഗ്യു, കരീബിയൻ താളങ്ങളിൽ നിന്നുള്ള റെഗെറ്റൺ, പശ്ചിമാഫ്രിക്കൻ അടിമകൾക്കിടയിലുള്ള പ്രണയ നൃത്തമായി ഉദ്ഭവിച്ച കൂമ്പിയ എന്നീ ചുവടുകളിലാണ് സിൻ ജോസ്ഫിൻ ജോർജിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. ഡോ. മേരി സിന്ധു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനു സൂരജ് രവി, ശർമിള ശാന്താറാം, ഫാത്തിമ കോളേജ് അസിസ്റ്റന്റ് പ്രൊ. സോഷിന നാഥൻ, ഷെറിൻ റൊസാരിയോ, വഹീദ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |