
കരുനാഗപ്പള്ളി: ഫോണിലൂടെ ചീത്ത വിളിച്ചത് ചോദിച്ചതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ആദിനാട് സ്വദേശിയായ വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ച കുലശേഖരപുരം ആദിനാട് വടക്ക് കളീക്കൽ പടിഞ്ഞാറേ തറയിൽ സന്തോഷ് കുമാറാണ് (39) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വിഷ്ണുവിനെ സന്തോഷ് കുമാർ ഫോണിൽ വിളിച്ച് തെറി പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ പ്രതി വിഷ്ണുവിന്റെ കരണത്തടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ജയേഷ്, സന്തോഷ് കുമാർ, എ.എസ്.ഐ ശ്രീജിത്ത്, എസ്.സി.പി.ഓമാരായ ഷഫീഖ്, ഷഫീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |