
കൊല്ലം: ജില്ലാ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും അത്യാഹിത വിഭാഗത്തിലെ കെട്ടിടത്തിന്റെ കതക്, വീൽ ചെയർ, ട്രോളികൾ തകർക്കുകയും ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി ഒഴികെയുള്ളവരെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വി.നൈന വെറുതെ വിട്ടത്. 2017 ജനുവരി 1ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രി ആർ.എം.ഒയായിരുന്ന ഡോ. അനിൽകുമാറിന്റെ പരാതിയിൽ ഈസ്റ്റ് പൊലീസ് അഡി. സബ് ഇൻസ്പെക്ടറായിരുന്ന കെ.എ.മുഹമ്മദ് ബഷീറാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ധീരജ് രവി, തേവള്ളി കെ.എസ്.രാജീവ്, എ.കെ.സവാദ്, ചേരിക്കോണം ഗോപകുമാർ, അസീം മുഹമ്മദ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |