തെരുവ് നായ ശല്യവും തലവേദന
കൊല്ലം: തീര മേഖലകളിൽ തലവേദനയായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടിയുമായി കോർപ്പറേഷൻ. തെരുവ് നായ്ക്കളുടെ ശല്യം കൂടി വർദ്ധിച്ചതോടെയാണ് ഇടപെടൽ.
പോർട്ട് ലേല ഹാളിന് സമീപത്ത് കുന്നുകൂടി കിടന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്ത് തുടങ്ങിയത്. ഒരാഴ്ചയ്ക്കകം ഇവിടത്തെ മാലിന്യം പൂർണമായും നീക്കം ചെയ്യുകയാണ് ലക്ഷ്യം. നാളുകളായി തീരദേശമേഖല നേരിടുന്ന പ്രധാന പ്രശ്നത്തിന് പരിഹാരം കാണുന്നതിനൊപ്പം വരും ദിവസങ്ങളിൽ പ്രദേശത്ത് മാലിന്യ നിക്ഷേപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കോർപ്പറേഷൻ പദ്ധതിയിടുന്നു. ഹാർബർ എൻജിനീയറിംഗ് വിഭാഗവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ നിക്ഷേപം രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും.
കുമിഞ്ഞ് കൂടി കിടന്നിരുന്ന മാലിന്യങ്ങൾ കടലിലേക്ക് നീങ്ങുകയും മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് വരെ വളരെ ദോഷകരമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. മാലിന്യം നീക്കം ചെയ്യുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാവും. നീക്കം ചെയ്യുന്ന മാലിന്യങ്ങൾ സ്വകാര്യ കമ്പനിക്കാണ് കൈമാറുന്നത്. ടൺ കണക്കിന് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂടിക്കിടന്നിരുന്ന പോർട്ട് പരിസരം മേയറുൾപ്പെടുന്ന കോർപ്പറേഷൻ അധികൃതർ സന്ദർശിച്ചിരുന്നു തുടർന്നാണ് നടപടികൾ ആരംഭിച്ചത്. വരും ദിവസങ്ങളിൽ ബീച്ചിന്റെ പരിസരമുൾപ്പെടെ ഇത്തരത്തിൽ വൃത്തിയാക്കും.
രണ്ടു ദിവസമായി മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തുടർന്ന് മാലിന്യ നിക്ഷേപം തടയാനുള്ള നടപടികളും സ്വീകരിക്കുന്ന
വിൻസി ബൈജു, പോർട്ട് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |