കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ മത്സ്യത്തൊഴിലാളി വിഭാഗം, പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കുള്ള കുടിവെള്ള ടാങ്കുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയശ്രീ പിള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി തോമസ്, സിബിൽ ബാബു, ഗീതാ സജീവ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽ. സുനിൽ, കെ.ആർ. സന്തോഷ്, രാജേന്ദ്രൻ പുളിക്കൽ, ഷീന വിനോദ്, ശ്രീരഞ്ജിനി, അമ്പിളി രഞ്ജിത്, സുപ്രിയ, അനിൽ പുതുവേലിൽ, പി.ടി. ഷാജി, വിപിൻ വിക്രമൻ എന്നിവർ സംസാരിച്ചു. ഫിഷറീസ് ഇൻസ്ട്രക്ടർ സ്വാഗതവും അസി. സെക്രട്ടറി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
