ഷിബുവും വിഷ്ണുവും ബിന്ദുവും മന്ത്രിമാരായേക്കും
Tuesday 05 May 2026 11:58 PM IST
കൊല്ലം: ജില്ലയിൽ നിന്ന് ഷിബു ബേബിജോൺ, പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ എന്നിവർ യു.ഡി.എഫ് സർക്കാരിൽ മന്ത്രിമാരാകാൻ സാദ്ധ്യത. മുമ്പ് രണ്ട് തവണ എം.എൽ.എയായിരുന്ന ഷിബു ബേബിജോൺ നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു.
പി.സി.വിഷ്ണുനാഥ് മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നതെങ്കിലും ആദ്യമായാണ് മന്ത്രിയാകാൻ പോകുന്നത്. ആദ്യമായി നിയമസഭാംഗമാകുമ്പോൾ തന്നെ മന്ത്രിയാകാനുള്ള സൗഭാഗ്യമാണ് ബിന്ദുകൃഷ്ണയ്ക്ക് ലഭിക്കുന്നത്. ഷിബു ബേബിജോണിന് നേരത്തെ കൈകാര്യം ചെയ്തിട്ടുള്ള തൊഴിൽ വകുപ്പ് ലഭിക്കാനാണ് സാദ്ധ്യത. പി.സി.വിഷ്ണുനാഥിന് ആരോഗ്യവകുപ്പും ബിന്ദുകൃഷ്ണയ്ക്ക് സാമൂഹ്യനീതി, വനിതാ, ശിശുവികസന വകുപ്പുകൾ ലഭിച്ചേക്കും.