സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന
Sunday 17 May 2026 12:39 AM IST
കൊല്ലം: പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന 20ന് രാവിലെ 7 മുതൽ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. കൊല്ലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിക്കണം. സ്കൂൾ ബസ് ഡ്രൈവർമാരുടെയും ആയമാരുടെയും പരിശീലന ക്ലാസ് 20, 23, 27 തീയതികളിൽ കൊല്ലം ചിന്നക്കടയിലെ ട്രാക്കിന്റെ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കും. എല്ലാ ഡ്രൈവർമാരും ഏതെങ്കിലും ഒരു ദിവസം ഈ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.