SignIn
Kerala Kaumudi Online
Thursday, 19 September 2024 12.53 AM IST

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് കൊടിയേറ്റം

Increase Font Size Decrease Font Size Print Page
photo

കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സ്പോയും കൊട്ടാരക്കരയിൽ തുടങ്ങി. ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ മേളകൾ ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, വി.എച്ച്.എസ്.ഇ അസി.ഡയറക്ടർ ഒ.എസ്.ചിത്ര, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ആർ.രമേശ്, കെ.ഉണ്ണിക്കൃഷ്ണൻ മേനോൻ, സുജ അച്ചൻകുഞ്ഞ്, ഹയർ സെക്കൻഡറി ആർ.ഡി.ഡി കെ.ആർ.ഗിരിജ, ഡി.ഇ.ഒ വി.രാജു, ടി.ആർ.മഹേഷ്, ഫാ. ജി.റോയി, ബി.സനൽകുമാർ, ജി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ്.എസ്, കൊട്ടാരക്കര മാർത്തോമ്മ ഹൈസ്കൂൾ, കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിട്ടാണ് മേള ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 9ന് കൊട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ്.എസിലാണ് കുട്ടിശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടിത്തങ്ങളുൾപ്പെടുന്ന ശാസ്ത്രമേള നടക്കുക.

രാവിലെ 10ന് കരിയർ സെമിനാർ നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപൻ സമ്മാനദാനം നിർവഹിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി എഴുന്നൂറിൽപരം കുട്ടികളും ഇരുന്നൂറിൽപരം അദ്ധ്യാപകരുമാണ് ദ്വിദിന എക്സ്പോയിൽ പങ്കെടുക്കുക. കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.