SignIn
Kerala Kaumudi Online
Friday, 29 March 2024 1.12 PM IST

ഓച്ചിറ പഞ്ചായത്ത്‌ മുസ്ലിം ലീഗ് സമ്മേളനം

leauge
മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത്‌ സമ്മേളനത്തിൽ പി.കെ. ബഷീർ എം.എൽ.എ.സംസാരിക്കുന്നു

ഓച്ചിറ: മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ തീവ്രവാദ സംഘടനകളുമായി തരംപോലെ സന്ധി ചെയ്ത പാരമ്പര്യമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഉള്ളതെന്നും ഒരു കൂട്ടുകെട്ടിലൂടെയും പാർട്ടിയെ തോൽപിക്കാൻ സാധ്യമല്ലെന്ന് ബോധ്യമായതോടെയാണ് കപട പ്രേമവുമായി ഇറങ്ങിയിരിക്കുന്നതെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. ഓച്ചിറ പഞ്ചായത്ത്‌ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.എൽഎ.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.ആഷിർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബിജു വിളയിൽ സ്വാഗതം പറഞ്ഞു. ആരോഗ്യ പരിപാലനരംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന മീരാ റാണിക്ക് ദമാം കെ.എം.സി.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ എ.യൂനുസ് കുഞ്ഞ് മെമ്മോറിയൽ സോഷ്യൽ ബ്രേവറി അവാർഡ് പി.കെ.ബഷീർ എം.എൽ.എ സമ്മാനിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം, വാഴയത്ത് ഇസ്മയിൽ, ഓച്ചിറ താഹ, എച്ച്.സലിം, താഷ്കന്റ് കാട്ടിശ്ശേരി, യൂനുസ് ചിറ്റുമൂല,തൊടിയൂർ താഹ, വനിതാ ലീഗ് ജില്ലാ ട്രഷറർ മീരാ റാണി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലത്തീഫാ ബീവി, കെ.എസ്. പുരം നൗഷാദ്, എം.ഇ.ഷെജി, എസ്.എ.വാഹിദ്, മുഹമ്മദ് റാഫി, തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.